സ്വര്‍ഗ്ഗാരോപണ തിരുനാള്‍ എങ്ങനെ ഭക്തിപൂര്‍വ്വം ആഘോഷിക്കാം?

പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളിന് ഇനി ഒരു ദിവസം മാത്രം. ഈ ദിവസത്തിന് വേണ്ടി ഉപവാസമെടുത്ത് പ്രാര്‍ത്ഥിച്ചൊരുങ്ങിയ നിരവധി മരിയഭക്തരുണ്ട് നമുക്കിടയില്‍. ഇതിനൊക്കെ പുറമെ നാളെത്തെ ദിനത്തെ ഭക്തിപൂര്‍വം ആചരിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ച് നമുക്ക് ആലോചിക്കാം.

നാളെ പ്രത്യേകമായി മഹിമയുടെ രഹസ്യങ്ങള്‍ ധ്യാനിച്ചു പ്രാര്‍ത്ഥിക്കുന്നത് നല്ലതായിരിക്കും. സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മറിയത്തെ മുടി ധരിപ്പിക്കുന്ന അഞ്ചാമത്തെ രഹസ്യം പ്രത്യേകമായി നമ്മുടെ ധ്യാനവിഷയമാക്കണം.

പരിശുദ്ധ അമ്മയുടെ രൂപം മനോഹരമായി അലങ്കരിക്കുക എന്നതാണ് മറ്റൊന്ന്. വീട്ടിലും സന്യാസഭവനങ്ങളിലുമെല്ലാമുള്ള മരിയരൂപങ്ങള്‍ക്ക് മുമ്പില്‍ പൂക്കള്‍ പറിച്ചുവയ്ക്കുകയും അമ്മയുടെ ശിരസില്‍ കിരീടം ചൂടിക്കുകയും ചെയ്യുക.

അന്നേ ദിവസം വിവാഹമോ വിവാഹനിശ്ചയമോ നടത്തി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തങ്ങളുടെ ഭാവിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പതിവു പല രാജ്യങ്ങളിലുമുണ്ട്. ഇതിന് പകരമായി നാളെ, വിവാഹിതരായവര്‍ തങ്ങളുടെ ഭാവി ജീവിതത്തിന്റെ സുരക്ഷയ്ക്കും സന്തോഷത്തിനും വേണ്ടി മാതാവിനോട് പ്രത്യേകമായി മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നത് ഉചിതമായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.