spot_imgspot_imgspot_imgspot_img

മാതാവിന്റെ കരുണയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ലഭിക്കുന്ന നന്മകള്‍.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരിശുദ്ധ അമ്മ നല്കുന്ന സന്ദേശങ്ങളെ കൂടുതലായി പ്രചരിപ്പിക്കാന്‍ നാം ബാധ്യസ്ഥരാണ്. മാതാവ് തന്നെ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെസന്ദേശത്തിലാണ് മാതാവ് ഇക്കാര്യംപറയുന്നത്. അതോടൊപ്പം ഈ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് നിരവധിയായ ആത്മീയനന്മകളും അമ്മ വാഗ്ദാനം ചെയ്യുന്നുണ്ട്. അമ്മയുടെ വാക്കുകള്‍ കേള്‍ക്കൂ:

എന്റെ കരുണയുടെ സന്ദേശങ്ങള്‍ വായിക്കുന്നവര്‍ അതില്‍ പറയുന്നവ മറ്റുള്ളവരെ അറിയിക്കണം എന്നതാണ് എന്റെ ആഗ്രഹം.അതുവഴിയായി അനേകരിലേക്ക് ദൈവം അനുഗ്രഹം ചൊരിയട്ടെ. എന്റെ കരുണയുടെ സന്ദേശങ്ങള്‍ വായിക്കുന്നവര്‍ക്ക് എന്റെ ഹൃദയത്തിലൂടെ അനേകം ആത്മീയ നന്മകള്‍ ലഭിക്കും. അവ ഐഹികമായ ഈ ജീവിതത്തിലും സ്വര്‍ഗ്ഗീയ മഹത്വത്തിലും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ്.
അമ്മയുടെ ഈ വാക്കുകള്‍ നമുക്ക് അനുസരിക്കാം. അമ്മയുടെ സന്ദേശങ്ങളെ ലോകമെങ്ങും അറിയിക്കാന്‍ നാം തയ്യാറാവുക.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates