മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മാണ്ഡ്യ രൂപതാധ്യക്ഷന്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപതയുടെ സഹായ മെത്രാന്‍

കൊച്ചി:എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്മാരായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനും മാര്‍ ജോസ് പുത്തന്‍വീട്ടിലിനും പുതിയ ശുശ്രൂഷാമണ്ഡലങ്ങള്‍. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മാണ്ഡ്യരൂപതയുടെ മെത്രാനായിട്ടാണ് നിയമിതനായിരിക്കുന്നത്. മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനാകും.

സീറോമലബാര്‍ സഭയുടെ സിനഡിന്റെ അവസാന ദിവസമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്. നിലവില്‍ മാണ്ഡ്യരൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലായിരുന്നു. അദ്ദേഹത്തെ എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചതിനെ തുടര്‍ന്നാണ് മാണ്ഡ്യരൂപതയുടെ അധ്യക്ഷനായി മാര്‍ എടയന്ത്രത്ത് നിയമിതനായിരിക്കുന്നത്.

2002 ലാണ് മാര്‍ എടയന്ത്രത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായത്. 2013 ലാണ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.