Wednesday, January 22, 2025
spot_img

ദുര്‍വിചാരങ്ങളെ നേരിടാന്‍ ഇതാ ഫലപ്രദമായ ഒരു പ്രാര്‍ത്ഥന

ദൂര്‍വിചാരങ്ങള്‍ മോഷ്ടാക്കളെപോലെയാണ്. തക്ക അവസരങ്ങളിലാണ് അവ നമ്മുടെ മേല്‍ ചാടിവീഴുന്നത്.നിരന്തരം ജാഗ്രതയുള്ളവരായിരിക്കുക എന്നതാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗ്ഗം അതിനേറ്റവും ഉപകാരപ്രദം ഉണര്‍ന്നിരുന്നുള്ള പ്രാര്‍ത്ഥനയാണ്.

ദുര്‍വിചാരങ്ങളാണല്ലോ പിന്നീട് ദുഷ്പ്രവൃത്തികളായി മാറുന്നത്. ദുര്‍വിചാരങ്ങളെ എതിരിടാന്‍ കഴിവുള്ള ശക്തമായ ഒരു പ്രാര്‍ത്ഥനയാണ് ചുവടെ ചേര്‍ക്കുന്നത്.

എന്റെ കര്‍ത്താവായ ദൈവമേ, എന്നില്‍നിന്ന് അകന്നുപോകരുതേ. എന്റെ ദൈവമേ എന്നെ സഹായിക്കാന്‍ കൃപയുണ്ടാകണമേ. എന്തുകൊണ്ടെന്നാല്‍ വിവിധ ദുര്‍വിചാരങ്ങള്‍ എന്നില്‍പൊന്തിവരുന്നു. ഉല്‍ക്കടമായ ഭയം എന്റെ ആത്മാവിനെ മര്‍ദിച്ചുകൊണ്ടിരിക്കന്നു. ആകയാല്‍ കര്‍ത്താവേ അങ്ങ് അരുളിച്ചെയണമേ. സകല ദുര്‍വിചാരങ്ങളും എന്നില്‍നി്ന്ന് ദൂരെയകറ്റണമേ. അങ്ങയുടെ നിരന്തരമായ സാന്നിധ്യം എനിക്കുണ്ടായിരിക്കണമേ. കാരണം അങ്ങയുടെ മുമ്പില്‍ തിന്മയ്ക്ക് നില്‌നില്ക്കാന്‍ കഴിയില്ലല്ലോ. ആമ്മേന്‍

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!