ബംഗ്ലാദേശ്: കത്തോലിക്കാ ദേവാലയത്തിന് നേരെ ആക്രമണം

ധാക്ക: കത്തോലിക്കാ ദേവാലയത്തിന് നേരെ ആക്രമണം നടത്തിയ വ്യക്തിയെപോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നാഹിദ് ഷെയ്്ക്ക് എന്ന 26 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കത്തോലിക്കാ ദേവാലയത്തിന് നേരെ കല്ലെറിയുകയാണ് ഈ വ്യക്തി ചെയ്തത്. ആക്രമണത്തില്‍ കന്യാമാതാവിന്റെ രൂപവും ദേവാലയമധ്യസ്ഥനായ വിശു്ദ്ധ യൂജിന്റെ രൂപവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. മതവികാരം ഉണര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് പോലീസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസവും ബംഗ്ലാദേശില്‍ കത്തോലിക്കാ ദേവാലയം ആക്രമിക്കപ്പെട്ടിരുന്നു. ഈശോയുടെയും മാതാവിന്റെയും കൊച്ചുത്രേസ്യയുടെയും രൂപങ്ങള്‍ക്ക് പുറമെ വിശുദ്ധ ഗ്രന്ഥവും നശിപ്പിക്കപ്പെട്ടിരുന്നു. അന്നും ഒരു ചെറുപ്പക്കാരനായിരുന്നു പ്രതിസ്ഥാനത്ത്.

160 മില്യന്‍ ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ക്രൈസ്തവപ്രാതിനിധ്യം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates