ഇല്ലാതെ പോകുന്നതിനെയോര്‍ത്ത് വിഷമിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും. എന്നാല്‍ എന്തെല്ലാം നമുക്ക് ഉണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ നമ്മുടെ വിചാരങ്ങളും ചിന്താഗതികളും മാറിമറിയും. മാമ്മോദീസായിലൂട നമുക്ക് എന്താണ് ലഭിച്ചതെന്ന് നാം മനസ്സിലാക്കിക്കഴിയുമ്പോള്‍ നമുക്ക് വിമോചനം സാധ്യമാകും.
മാമ്മോദീസായിലൂടെ എല്ലാ സ്വര്‍ഗ്ഗീയ കൃപകളും ആത്മീയവരങ്ങളം നമുക്ക് ലഭിച്ചുകഴിഞ്ഞു. ദൈവം അത് നമ്മുടെ ഉള്ളില്‍ നിറച്ചുകഴിഞ്ഞു. മാമ്മോദീസാ സ്വീകരിച്ച വ്യക്തിയാണോ അല്ലെങ്കില്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ദൈവം നിങ്ങളെ അനുഗ്രഹിച്ചിരുന്നു.
എഫേസൂസ് 1 13 ല്‍ ഇങ്ങനെ വായിക്കുന്നു, രക്ഷയുടെ സദ്വാര്‍ത്തയായ…. വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു ആത്മാവില്‍ മായാത്ത മുദ്രയാണ് മാമ്മോദീസായിലൂടെ നാം സ്വന്തമാക്കുന്നത്.
പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരിക്കലും ആ വ്യക്തിയുടെ ഉള്ളില്‍ ന ിന്ന് പോകുന്നില്ല. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ ഇങ്ങനെ വായിക്കുന്നു. രക്ഷാകര മാമ്മോദീസാ സ്വീകരിച്ച ഒരു വ്യക്തി എന്തു മഹാപാപം ചെയ്്താലും മാമ്മോദീസാ സ്വീകരിച്ചപ്പോള്‍ അയാള്‍ക്ക് ലഭിച്ച മുദ്ര മാഞ്ഞുപോകുകയില്ല. പിതാവിന്റെ മുദ്രയാണത്. പുത്രന്റെ മുദ്രയാണത്.പരിശുദ്ധാത്മാവിന്റെ മുദ്രയാണത്. മായാത്ത മുദ്രയാണത്.
ആ മുദ്ര മായിക്കാന്‍ ഒരു പാപത്തിനും കഴിയില്ല. എന്തുമാത്രം കുറവുകളും കുറ്റങ്ങളും ഉള്ളവരാണ് നാമെങ്കിലും ക്രിസ്തുവിനെ തള്ളിപ്പറഞ്ഞവനില്‍ പോലും ഈ മുദ്ര മാഞ്ഞുപോകുകയില്ല. എന്റെ ഒരുപാപത്തിനും ആ മുദ്ര മായിച്ചുകളയാന്‍ ശക്തിയില്ല. നമ്മുടെ ഉള്ളില്‍ പിതാവുണ്ടെന്ന് പുത്രനുണ്ടെന്ന് പരിശുദ്ധാത്മാവുണ്ടെന്ന് നാം വിശ്വസിക്കുന്നില്ല. എന്നാല്‍ പാപമുണ്ട്, പിശാചുണ്ട്, തിന്മയുണ്ട്,ശാപമുണ്ട് എന്നെല്ലാം വിശ്വസിക്കാന്‍ നമുക്ക് വളരെ എളുപ്പത്തില്‍ കഴിയും. പൂര്‍വികരുടെ പാപമുണ്ട്, ശാപമുണ്ട് എന്നൊക്കെ വിശ്വസിക്കാന്‍ കഴിയുന്നവര്‍് എന്നില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമുണ്ടെന്ന് വിശ്വസിക്കുന്നില്ല.
യോഹനാന്‍ 6;56 ല്‍ നാം ഇങ്ങനെ വായിക്കുന്നു. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെരക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു. പരസ്പര സഹവാസമാണ് അത്. ദിവ്യകാരുണ്യം സ്വീകരിച്ചുകഴിയുമ്പോള്‍ നമ്മള്‍ ഈശോയുടെ തിരുഹൃദയത്തിന്റെ അകത്താണ് ഇരിക്കുന്നത്. ഈശോയുടെ തിരുഹൃദയത്തിന്റെ അകത്ത് ഇരിക്കുന്ന നമ്മുടെ അകത്ത് പിശാചിന് ഇരിക്കാന്‍ കഴിയില്ല.
പിശാചിന് നമ്മെ തൊടാന്‍ ഈശോ അനുവാദം നല്കിയാല്‍ മാത്രമേ പിശാചിന് നമ്മെ തൊടാന്‍ കഴിയൂ. ഏതെങ്കിലും തരത്തിലുള്ള പൈശാചിക പീഡയുണ്ടായാല്‍ നാം അതോര്‍ത്ത് ഭയപ്പെടരുത്. കാരണം ഈശോ അറിഞ്ഞിട്ടും അനുവദിച്ചിട്ടുമാണ് അത് സംഭവിച്ചിരിക്കുന്നത്.
ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ഈശോയുണ്ട് എന്നതുമാത്രമല്ല നാം ഈശോയുടെ അകത്താണ് ഇരിക്കുന്നത്.