കളിയില്‍ നിന്ന് വിരമിച്ച ബേസ്‌ബോള്‍ താരം കത്തോലിക്കാ ഡീക്കനായി

മുന്‍ മേജര്‍ ലീഗ് ബേസ്‌ബോള്‍ പ്ലെയര്‍ ഡാരെല്‍ മില്ലര്‍ കത്തോലിക്കാ ഡീക്കനായി അഭിഷേകം ചെയ്യപ്പെട്ടു. കാലിഫോര്‍ണിയായിലെ ഓറഞ്ച് രൂപതയ്ക്കുവേണ്ടിയാണ് ഡീക്കന്‍പട്ടം സ്വീകരിച്ചിരിക്കുന്നത്. മില്ലറിനെകൂടാതെ മറ്റ് 12 പേര്‍ കൂടി ഡീക്കന്മാരായിട്ടുണ്ട്. ഇതോടെ രൂപതയിലെ ഡീക്കന്മാരുടെ എണ്ണം 154 ആയി ഉയര്‍ന്നു.

63 കാരനായ മില്ലര്‍ പറയുന്നത് അദ്ദേഹത്തിന് ഡീക്കന്‍ പട്ടത്തിലേക്കുള്ള വിളി ഏകദേശം 12 വര്‍ഷം മുമ്പാണ് ലഭിച്ചതെന്നാണ്. ഇറ്റാലിയന്‍ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഓറഞ്ച് കൗണ്ടി നടത്തിയ ഒരു വിരുന്നില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യം ആദ്യമായി പറഞ്ഞത്. ഇതുകേട്ട ബിഷപ് എമിരത്തൂസ് ടോഡ് ബ്രൗണ്‍ ഡീക്കന്‍ പട്ടം സ്വീകരിക്കുന്നതിനെക്കുറിച്ച് ഗൗരവത്തില്‍ ചിന്തിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. കത്തോലിക്കാ വിശ്വാസിയായി ജീവിതം ആരംഭിച്ച വ്യക്തിയല്ല മില്ലര്‍ എന്നതാണ് മറ്റൊരു പ്രത്യേകത.

ഭാര്യ കെല്ലിയാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന് പ്രചോദനമായത്. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള വീണ്ടും വീണ്ടും ഉയര്‍ന്നുവന്ന ചോദ്യങ്ങളില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മാനസാന്തരം ആരംഭിച്ചത്. കെല്ലിയെ കൂടാതെ നൈറ്റ്‌സ് ഓഫ് കൊളംബസ് അംഗങ്ങളുമായുള്ള കണ്ടുമുട്ടലും നിര്‍ണ്ണായക വഴിത്തിരിവായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.