ദേവാലയത്തിനുള്ളില്‍ ഫാഷന്‍ ഷോ, വ്യാപക പ്രതിഷേധം

പ്യൂര്‍ട്ടോ റിക്കോ: സാന്‍ ജുവാനിലെ സ്‌റ്റെല്ല മാരിസ് ദേവാലയം ഫാഷന്‍ ഷോ വേദിയായി. സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വൈറലായതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ബിയ റോഡ്രിഗ്‌സ് സുവാരെസിന്റെ പുതിയ ഡിസൈനുകളുടെ പ്രദര്‍ശനമാണ് നടന്നത്. അക്രമത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്റ്റെഫാനോ ഫൗണ്ടേഷന്റെ ധനശേഖരണാര്‍ത്ഥമാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്.

എങ്കിലും ദേവാലയത്തിനുള്ളില്‍ ഫാഷന്‍ ഷോ നടത്തിയതിനെ വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ദൈവനിന്ദയെന്നാണ് വ്യാപകമായ പ്രതികരണം. ലക്ഷ്യം നല്ലതാണെങ്കിലും മാര്‍ഗ്ഗം അസ്വീകാര്യമെന്നാണ് ആളുകള്‍ സോഷ്യല്‍ മീഡിയായില്‍ പ്രതികരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates