ബിഷപ് മാര്‍ എബ്രഹാം മറ്റത്തിന്റെ സംസ്‌കാരം ഇന്ന്


സത്‌ന: ബിഷപ് മാര്‍ എബ്രഹാം ഡി മറ്റത്തിന്റെ സംസ്‌കാരശുശ്രൂഷകളുടെ അവസാനഭാഗം ഇന്ന് സത്‌ന സെന്റ് വിന്‍സെന്റ് കത്തീഡ്രലില്‍ നടക്കും.

രാവിലെ 9.30 ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് സംസ്‌കാരശുശ്രൂഷകള്‍.

കൊച്ചിയില്‍ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച ഭൗതികശരീരം റോഡ് മാര്‍ഗ്ഗം സത്‌നയില്‍ കൊണ്ടുവരികയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഭൗതികശരീരം ഇവിടെയെത്തിയത്. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്ത്യോപചാരമര്‍പ്പിക്കാനായി കാത്തുനിന്നിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.