തൊടുപുഴ: പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്കുറവിലങ്ങാട് പള്ളിയില്‍ പ്രസംഗിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നുവെന്ന് മുന്‍ മന്ത്രി പി. ജെ ജോസഫ്.
എല്ലാ സമുദായങ്ങളോടും ആദരവാണ് ബിഷപ്പിനുള്ളത്. ബിഷപ് ഹൗസിലേക്കുള്ള മാര്‍ച്ച് തെറ്റിദ്ധാരണയുടെ പേരില്‍ നടത്തിയതാകും. അത്തരം പ്രവണതകള്‍ ശരിയല്ല. മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന വിപത്തിനെതിരെയാണ് മാര്‍ കല്ലറങ്ങാട്ട് പ്രസംഗിച്ചത്. ഇത്തരം വിപത്തുകള്‍ക്കെതിരെ വിശ്വാസികളോട് ജാഗരൂകരായിരിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു അത്. അതിനെ ഏതെങ്കിലും ഒരു സമൂദായത്തിനെതിരെയുള്ള പ്രസ്താവനയായി കാണേണ്ടതില്ല,
സൗഹൃദ അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും പി. ജെ ജോസഫ് ആവശ്യപ്പെട്ടു.