ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കുടുംബ വിഹിതത്തില്‍ ഭൂരഹിതന് വീട്

പാലാ:കയ്യൂരിലെ കുടുംബസ്വത്തിലൂടെ തനിക്ക് ലഭിച്ച ഭൂമിയില്‍ ഭൂരഹിതിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വീട് നിര്‍മ്മിച്ചുനല്കി ഹോം പാലാ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കാരുണ്യപ്രവൃത്തി. പാലാ രൂപതപ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് ചാപ്റ്ററാണ് വീടു നിര്‍മ്മിച്ചുനല്കിയത്. പുതിയ വീടിന്റെ വെഞ്ചിരിപ്പ് നടത്തി ഉടമയ്ക്ക് കൈമാറി.

വെഞ്ചിരിപ്പ് കര്‍മ്മത്തില്‍ ബിഷപ് മാര്‍ കല്ലറങ്ങാട്ടിനൊപ്പം ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. മാത്യുഎണ്ണയ്ക്കാപ്പിള്ളില്‍, ഫാ. മാത്യു തെന്നാട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.