ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനല്ലാതായിപ്പോകും..റെജിനച്ചന്റെ സംസ്‌കാരശുശ്രൂഷാവേളയില്‍ ബിഷപ് ഡോ. കരിയില്‍ പറഞ്ഞത്

കൊച്ചി രൂപത ചാന്‍സലര്‍ ഫാ. റെജിന്‍ ജോസഫ്‌തോമസ് ആലുങ്കലിന്റെ ശവസംസ്‌കാര വേളയില്‍ ബിഷപ് ഡോ.ജോസഫ് കരിയിലിന്റെ വികാരനിര്‍ഭരമായ പ്രസംഗം വൈറലാകുന്നു.

‘ ദൈവത്തോട് ചോദിക്കാതിരിക്കാന്‍സാധ്യമല്ല. ഈനേരത്ത്ഈ പ്രായത്തില്‍ ഇത്രപെട്ടെന്ന് എന്തേ കൊണ്ടുപോകുന്നുവെന്ന..അത ശരിയായില്ല ഒട്ടും ശരിയായില്ല കര്‍ത്താവേ എന്നാണ് വികാരനിര്‍ഭരനായി , കണ്ണു നിറഞ്ഞും തൊണ്ട ഇടറിയും കരിയില്‍ പിതാവ് പറഞ്ഞത്.

താന്‍പറഞ്ഞുപോയത് കടന്നുപോയിയെന്ന തോന്നലില്‍ ക്ഷമിക്കണേകര്‍ത്താവേ എന്നും അദ്ദേഹം പറയുന്നുണ്ട്. താന്‍പറഞ്ഞത് വിശ്വാസവിരുദ്ധമായ കാര്യമായി തോന്നാമെങ്കിലും ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനല്ലാതായിപ്പോകുമെന്നാണ് ഈ വാക്കുകള്‍ക്കുള്ള ന്യായീകരണമായി ബിഷപ് ഡോ. കരിയില്‍ പറയുന്നത്.

ഫാ. റെജിന്റെ അപ്രതീക്ഷിതമായ ദേഹവിയോഗത്തില്‍ നടുങ്ങിത്തരിച്ചുനില്ക്കുകയാണ്‌കേരളസഭ.പ്രത്യേകിച്ച് കൊച്ചി രൂപത. രൂപതയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാന്‍സലറായിരുന്നു ഫാ.റെജിന്‍. 41 വയസ് മാത്രമേ അദ്ദേഹത്തിന് പ്രായമുണ്ടായിരുന്നുള്ളൂ.

ഫാ.റെജിന്റെ സ്വഭാവസവിശേഷതകളെക്കുറിച്ചും തനിക്കുള്ള അടുപ്പത്തെക്കുറിച്ചും ബിഷപ് കരിയില്‍ വീഡിയോയില്‍പറയുന്നുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.