Sunday, May 11, 2025
spot_img
More

    ബിഷപ്പുമാര്‍ സ്വന്തം സമുദായത്തെയും കര്‍ഷകരെയും പറ്റി പറയുന്നതില്‍ എന്തിനാണിത്ര വെപ്രാളം? വി. മുരളീധരന്‍

    തിരുവനന്തപുരം: ബിഷപ്പുമാര്‍ സ്വന്തം സമുദായത്തെയും കര്‍ഷകരെയും പറ്റി പറയുന്നതില്‍ എന്തിനാണിത്ര വെപ്രാളമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളിധരന്‍.

    ക്രൈസ്തവ പുരോഹിതര്‍ വസ്തുതകള്‍ പറയുമ്പോള്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. പാലാ ബിഷപ് നര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് പറഞ്ഞപ്പോള്‍ വിമര്‍ശിക്കപ്പെട്ടതും മുരളിധരന്‍ അനുസ്മരിച്ചു.

    റബറിന് 300 രൂപ നിശ്ചയിച്ചാല്‍ ഒരു എംപിപോലും കേരളത്തില്‍ നിന്ന് ഇല്ല എന്ന് ഖേദിക്കുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് വോട്ടുചെയ്യുമെന്ന തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വിവാദമായിരുന്നു. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാകോണ്‍ഗ്രസിന്റെ പ്രതിഷേധറാലിയിലായിരുന്നു വിവാദപ്രസ്താവന.

    തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും ഗതികേടിന്റെ മറുകര തീണ്ടുന്നവരാണ് തങ്ങളെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ബിജെപിയെ സഹായിക്കുമെന്നാണ് മാര്‍ പാംപ്ലാനി പറഞ്ഞതെന്ന മട്ടിലാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെ വളച്ചൊടിച്ചത്. എന്നാല്‍ ബിജെപിയെ സഹായിക്കുമെന്നല്ല ഏതു മുന്നണിയായാലും റബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബറിന് 300 രൂപ തറവില നിശ്ചയിക്കുന്നവര്‍ക്ക് വോട്ടുചെയ്യുമെന്നാണ് താന്‍ പറഞ്ഞതെന്നും മാര്‍ പാംപ്ലാനി വിവാദങ്ങളോട് പ്രതികരിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!