കറുത്ത പ്ലേഗില്‍ നിന്ന് ജനങ്ങളെ രക്ഷിച്ച നന്മ നിറഞ്ഞ മറിയമേ…

നൂറ്റാണ്ടുകളായി കത്തോലിക്കാവിശ്വാസികളുടെയും പ്രത്യേകിച്ച് മരിയഭക്തരുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥനയാണ് നന്മ നിറഞ്ഞ മറിയമേ. ഈ പ്രാര്‍ത്ഥന ഒരു തവണയെങ്കിലും ചൊല്ലാതെ നമ്മുടെ ഒരു ദിവസവും കടന്നുപോകുന്നില്ല.

നമുക്കറിയാവുന്നതുപോലെ ഈ പ്രാര്‍ത്ഥനയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്, നന്മ നിറഞ്ഞ മറിയമേ എന്ന ഒന്നാം ഭാഗം ഗബ്രിയേല്‍ മാലാഖയുടെ അഭിവാദനത്തില്‍ നിന്ന് രൂപീകൃതമായ പ്രാര്‍ത്ഥനയാണ്. വിശുദ്ധലൂക്കായുടെ സുവിശേഷം 1: 28 ആണ് ഇതിന് പ്രേരകം. രണ്ടാമത്തെ ഭാഗം സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു എന്നതാണ്. ഇത് എലിസബത്തിന്റെ സംബോധനയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷം !;42 ല്‍ നിന്ന് ആണ് ഇതെടുത്തിരിക്കുന്നത്.

എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി നാം ചൊല്ലുന്നത് പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും അപേക്ഷിക്കണമേ എന്നതാണ്. കറുത്ത മരണം അഥവാ കറുത്ത പ്ലേഗ് എന്ന പകര്‍ച്ചവ്യാധിയുടെ കാലത്ത് കൂട്ടിചേര്‍ത്തതാണ് ഈ പ്രാര്‍ത്ഥന.

യൂറോപ്പിലെങ്ങും പകര്‍ച്ച വ്യാധി പടര്‍ന്നുപിടിച്ചപ്പോള്‍ അനേകര്‍ ഈ പ്രാര്‍ത്ഥന ചൊല്ലി മാതാവിനോട് മാധ്യസ്ഥം യാചിച്ചിരുന്നുവെന്നും അതുവഴി അനേകര്‍ രോഗസൗഖ്യം പ്രാപിച്ചുവെന്നുമാണ് പാരമ്പര്യം.

മരണകരമായ അസുഖങ്ങളുടെ അരികിലൂടെ കടന്നുപോകുന്നവരും ഈ പ്രാര്‍ത്ഥന ചൊല്ലി മാതാവിനോട് മാധ്യസ്ഥം തേടുക. അമ്മ നമ്മെ സഹായിക്കും. അമ്മ നമ്മുടെ സഹായത്തിനെത്തും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.