ഓരോ ദിനവും ബ്ലാക്ക് മഡോണയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കൂ

പോളണ്ടുകാരുടെ സ്വന്തമാണ് ബ്ലാക്ക് മഡോണ. അക്രമങ്ങളുടെയും പ്രതിസന്ധികളുടെയും ഒരു കാലത്ത് ക്രിസ്തുവില്‍ വേരുപാകി നിലയുറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചത് ബ്ലാക്ക് മഡോണയോടുള്ള മാധ്യസ്ഥശക്തി കൊണ്ടാണ്. അതുകൊണ്ടു തന്നെ ലോകം മുഴുവനുമുള്ള മരിയന്‍ വിശ്വാസികള്‍ക്കും ബ്ലാക്ക് മഡോണയെ തങ്ങളുടെ വിശ്വാസപ്രതിസന്ധികളുടെയും ജീവിതത്തിലെ ദുര്‍ദിനങ്ങളുടെയും കാലങ്ങളില്‍ ശക്തമായി ആശ്രയിക്കാവുന്നതാണ്. ശക്തിദായകയായ കറുത്ത മാതാവ് വിശ്വാസജീവിതത്തില്‍ നമ്മെ കുറെക്കൂടി ദൃഢപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യും. അതുകൊണ്ട് എല്ലാ ദിവസവും നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

അമ്മേ ദൈവകൃപ നിറഞ്ഞവളേ നന്മയും കരുണയും ആയിരിക്കുന്നവളേ, ഞാന്‍ അമ്മയ്ക്ക് എന്റെ ചിന്തകളും വിചാരങ്ങളും പ്രവൃത്തികളും എല്ലാം സമര്‍പ്പിക്കുന്നു. എന്റെ ആത്മാവും മനസ്സും സമര്‍പ്പിക്കുന്നു. അമ്മയില്‍ നിന്ന് എല്ലാ വിധ നന്മകളും ഞാന്‍ അപേക്ഷിക്കുന്നു. പ്രത്യേകിച്ച് എന്റെ ആത്മാവിന്റെ രക്ഷയ്ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.പ്രത്യേകമായി ഇന്നേ ദിവസം ഞാന്‍ എന്നെ പൂര്‍ണ്ണമായും അമ്മയ്ക്കായി സമര്‍പ്പിക്കുന്നു. എന്റെ മനസ്സും ശരീരവും പൂര്‍ണ്ണമായും അമ്മയ്ക്ക് സമര്‍പ്പിക്കുന്നു. എനിക്ക് അമ്മ തുണയും കോട്ടയുമായിരിക്കണമേ. ഭൂമിയിലും സ്വര്‍ഗ്ഗത്തിലും എനിക്ക് അനുഗ്രഹങ്ങള്‍ നല്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.