വെഞ്ചരിച്ച വസ്തുക്കള്‍ കത്തിക്കാന്‍ ശ്രമിച്ചാല്‍ എന്തു സംഭവിക്കും? കരുണയുടെ ഈശോയുടെ ചിത്രത്തിന് സംഭവിച്ച ഈ അത്ഭുതം വായിക്കൂ

കോവിഡ് കാലത്ത് എല്ലാ വീടുകളുടെയുംപ്രധാനവാതില്ക്കല്‍ കരുണയുടെ ഈശോയുടെ രൂപം സ്ഥാപിക്കണമെന്നും അത് നമ്മെ പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷിക്കുമെന്നും വ്യക്തമാക്കാനായി ഫാ.ക്രിസ് അലാര്‍ എന്ന മരിയന്‍ വൈദികന്‍ പങ്കുവച്ച ഒരു അനുഭവം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

പോളണ്ടില്‍ നിന്ന് കിട്ടിയ ഒരു വീഡിയോയിലെ അനുഭവമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. തന്റെ വീടിന്റെ പ്രധാനവാതില്ക്കല്‍ സ്ഥാപിച്ചിരിക്കുന്ന ഈശോയുടെ കരുണയുടെ ചിത്രം കേടുപാടുകള്‍ പറ്റിയതിനാല്‍ അത് നീക്കിയതിന് ശേഷം കത്തിച്ചുകളയാന്‍ വീട്ടുടമ തീരുമാനിച്ചു. ആ രൂപം വെഞ്ചരിച്ചതാണെന്നും അവര്‍ക്കറിയാമായിരുന്നു. എങ്കിലും രൂപം കത്തിച്ചുകളയാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.പക്ഷേ അത്ഭുതമെന്ന് പറയട്ടെ പേപ്പര്‍ കത്തിയെങ്കിലും കരുണയുടെ ഈശോയുടെ രൂപത്തിന് ഒരു പോറല്‍ പോലും സംഭവിച്ചില്ല.

പിന്നീട് പരീക്ഷണം എന്ന രീതിയില്‍ വെഞ്ചരിക്കാത്ത കരുണയുടെ ഈശോയുടെ രൂപം കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് മുഴുവന്‍ ചാരമായിപ്പോകുകയും ചെയ്തു. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് വെഞ്ചരിച്ചവസ്തുക്കളുടെ ദിവ്യത്വമാണ്.

അതുകൊണ്ട് വെഞ്ചരിച്ച വസ്തുക്കള്‍ നാം അര്‍ഹിക്കുന്ന പ്രാധാന്യത്തോടും വിശുദ്ധിയോടും കൂടി സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.