വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ഇന്ന് മുതല്‍

രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ സെന്റ് അഗസ്റ്റ്യന്‍ ഫൊറോന പള്ളിയില്‍ ഇന്നും നാളെയുമായി ആഘോഷിക്കുന്നു. 16 നാണ് പ്രധാന തിരുനാള്‍. അന്നേ ദിവസം രാവിലെ പത്തുമണിക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാള്‍ കുര്‍ബാന അര്‍പ്പ്ിച്ച് സന്ദേശം നല്കും.

രാവിലെ 5. 15 , 6, 8, 9,2.30, 4 എന്നീ സമയങ്ങളിലും വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും.

15 ാം തീയതി രാവിലെ 9 മണിക്ക് മാര്‍ജോസഫ് പള്ളിക്കാപ്പറമ്പില്‍ ദിവ്യബലി അര്‍പ്പിക്കും. ഒക്ടോബര്‍ ഏഴുമുതല്‍ ആരംഭിച്ച തിരുനാളാണ് 16 ന് സമാപിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.