ഇറ്റാനഗര്‍: അരുണാച്ചല്‍ പ്രദേശിലെ കുറുങ് കുമേ ജി്ല്ലയിലെ പാര്‍സി പാര്‍ലോയില്‍ മണ്‍സൂണ്‍ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ സെന്റ് തോമസ് ദേവാലയം ഒലിച്ചുപോയി. സ്‌കൂളുകളും കെട്ടിടങ്ങളും തകര്‍ന്നു. റോഡ് ഗതാഗതം താറുമാറായികിടക്കുകയാണ്. പാര്‍സി പാര്‍ലോ നദിയിലെ ജലനിരപ്പ് അതിവേഗത്തില്‍ ഉയര്‍ന്നതിനെതുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്.
ദേവാലയം ഒലിച്ചുപോയെങ്കിലും കൂദാശ ചെയ്ത തിരുവോസ്തികള്‍ നഷ്ടപ്പെട്ടുപോകാതെ വൈദികര്‍ കാത്തുരക്ഷിച്ചതായി ബിഷപ് അറിയിച്ചു. പള്ളി ഒലിച്ചുപോകുന്നതിന് മുമ്പായി തന്നെ വൈദികര്‍ക്ക് ദിവ്യകാരുണ്യം സുരക്ഷിതമാക്കാന്‍ കഴിഞ്ഞു. ബിഷപ് വ്യക്തമാക്കി.
ഇടവകയുടെ സമസ്ത മേഖലകളെയും വെള്ളപ്പൊക്കം ദോഷകരമായി ബാധിച്ചിട്ടുണ്ട്. സ്‌കൂള്‍, കോണ്‍വെന്റ്, എന്നിവയെല്ലാം വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്, 2019 ലാണ് പാര്‍സി പാര്‍ലോ പാരീഷ് രൂപീകരിച്ചത്.
14 സ്റ്റേഷനുകളായി 1200 ല്‍ അധികം വിശ്വാസികള്‍ ഈ ഇടവകയിലുണ്ട്. അരുണാച്ചല്‍പ്രദേസിലെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നാണ് ഇത്.