Thursday, January 23, 2025
spot_img

സകലപ്രവൃത്തികളിലും ദൈവം അനുഗ്രഹിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി..

ദൈവാനുഗ്രഹം പ്രാപിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? എല്ലാ പ്രവൃത്തികളും അനുഗ്രഹിക്കപ്പെടണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ സംഭവിക്കുന്നത് പലപ്പോഴും അങ്ങനെയല്ല താനും. നിന്റെ സകലപ്രവൃത്തികളിലും നിന്റെ ദൈവമായ കര്‍ത്താവ് നിന്നെ അനുഗ്രഹിക്കേണ്ടതിനാണ് ഇത് എന്ന് പറഞ്ഞ് ദൈവം പറയുന്ന ഒരുവാഗ്ദാനമുണ്ട്. നിയമാവര്‍ത്തനം 23 ാം അധ്യായത്തില്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

നിന്റെ സഹോദരന് ഒന്നും- പണമോ ഭക്ഷ്യസാധനങ്ങളോ മറ്റെന്തെങ്കിലുമോ- പലിശയ്ക്ക് കൊടുക്കരുത്. വിദേശീയന് പലിശയ്ക്ക് കടം കൊടുക്കാം. എന്നാല്‍ നിന്റെ സഹോദരനില്‍ നിന്ന് പലിശ വാങ്ങരുത്. നീ കൈവശമാക്കാന്‍ പോകുന്ന ദേശത്ത് നിന്റെ സകലപ്രവൃത്തികളിലും നിന്റെ ദൈവമായ കര്‍ത്താവ് നിന്നെ അനുഗ്രഹിക്കേണ്ടതിനാണിത്.

പണത്തിന് പ്രാധാന്യം കൊടുക്കുന്ന ലോകമാണല്ലോ ഇത്. അതിനു മുമ്പില്‍ രക്തബന്ധങ്ങള്‍ പലപ്പോഴും പരിഗണിക്കപ്പെടാറുമില്ല. ചില കുടുംബങ്ങളില്‍ ഒരാള്‍ സമ്പന്നനായിരിക്കും. മറ്റെയാള്‍ സാമ്പത്തികബുദ്ധിമുട്ട് നേരിടുന്നവനും. എന്നാല്‍ കണ്ടുവരുന്നത് സാമ്പത്തികശേഷിയില്ലാത്തവരെ മറ്റുള്ളവര്‍ അവഗണിക്കുന്നതായിട്ടാണ്. മാത്രവുമല്ല തരംകിട്ടിയാല്‍ ഉപദ്രവിക്കുകയും ചെയ്യും.

നമ്മുക്ക് കിട്ടിയ സമ്പത്ത് മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി കൂടി ഉപയോഗിക്കാം. ആവശ്യം ചോദിച്ചുവരുന്നവരെ കഴിയുംപോല്‍ സഹായിക്കാം. സഹോദരന്മാരില്‍ നിന്ന് പലിശ വാങ്ങാതെയുമിരിക്കാം. ഇതിലൂടെയെല്ലാം നാം ദൈവാനുഗ്രഹത്തിന് പാത്രമാകും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!