ബഫര്‍ സോണ്‍ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് ജനങ്ങളോടുള്ള വെല്ലുവിളി: മാര്‍ ജോസ് പുളിക്കല്‍

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരക്ഷിതവനമേഖലയുടെ അതിര്‍ത്തി പുനനിര്‍ണ്ണയിക്കാനുള്ള വനംവകുപ്പ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ഭീതിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ജ്‌സ്റ്റീസ് പീസ് ആ്ന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍.

പുഴകള്‍, റോഡുകള്‍, പ്രാദേശിക സ്ഥലപ്പേരുകള്‍ എന്നിവ മാപ്പില്‍ വ്യക്തമായി രേഖപ്പെടുത്താത്തതും പ്രദേശങ്ങളുടെ പേരുകള്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതും ജനങ്ങളില്‍ ആശങ്കയുളവാക്കുന്നു. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ബഫര്‍സോണ്‍ മാപ്പില്‍ ബഫര്‍ സോണില്‍വരുന്ന മേഖലകള്‍ തിരിച്ചറിയുന്നതിനുള്ള ലാന്‍ഡ് മാര്‍ക്കുകള്‍ വ്യക്തമല്ല. അതുപോലെതന്നെ ഡിജിറ്റല്‍ പ്രാവീണ്യംഇല്ലാത്തവരുള്‍പ്പടെയുള്ള പ്രദേശവാസികള്‍ക്ക് ഉപഗ്രഹ സര്‍വേ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നത് അപ്രായോഗികവുമാണ്. മാര്‍ പുളിക്കല്‍ അഭിപ്രായപ്പെട്ടു.

പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള എട്ട് ദിവസ സമയപരിധി നീട്ടിനിശ്ചയിക്കണമെന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണത്തിന് വനംവകുപ്പ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.