തിരക്കു കാരണം പ്രാര്‍ത്ഥിക്കാന്‍ സമയമില്ലാത്തവരുടെ ശ്രദ്ധയ്ക്ക്

ലോകത്തിലെ ഏറ്റവും തിരക്കുളള മനുഷ്യന് പോലും പ്രാര്‍ത്ഥിക്കാന്‍ സമയമുണ്ട്. ഇതെങ്ങനെയെന്നല്ലേ, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റമിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നതാണ് അക്കാര്യം. വിശുദ്ധന്‍ പറയുന്നത് ഇപ്രകാരമാണ്.
പൊതുനിരത്തിലൂടെ നടന്നുപോകുമ്പോള്‍, ഒറ്റയ്ക്കായിരിക്കുന്ന സമയത്ത്, ഒരു ഷോപ്പില്‍ ചായകുടിക്കാനിരിക്കുമ്പോള്‍, എന്തെങ്കിലും ഒരു സാധനം വാങ്ങാനെത്തുമ്പോള്‍, വില്ക്കുമ്പോള്‍,എന്തിന് പാചകം ചെയ്യുമ്പോള്‍ എല്ലാം നമുക്ക് പ്രാര്‍ത്ഥിക്കാനാവും.

അതുകൊണ്ട് ഇനിയൊരിക്കലും പ്രാര്‍ത്ഥിക്കാന്‍ സമയമില്ലെന്ന് പറയരുത്. ജീവിതത്തിലെ ഏതു നിമിഷവും പ്രാര്‍ത്ഥിക്കാനുള്ള അവസരം തരുന്നുണ്ട്. നാം അത് പ്രയോജനപ്പെടുത്തണമെന്ന് മാത്രം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.