കാനഡായെ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു

ഒട്ടാവ: കാനഡായെ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രത്യേക ചടങ്ങുകളും ജപമാല പ്രാര്‍ത്ഥനയും ഓഗസ്റ്റ് 22 ന് നടക്കും. ഒട്ടാവ ആര്‍ച്ച് ബിഷപ് ടെറന്‍സ് പ്രെന്റര്‍ഗാസ്റ്റിന്റെ കാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍.

ഇതിന് മുമ്പ് 1947 ലും 2017 ലും മാതാവിന് കാനഡായെ സമര്‍പ്പിച്ചുകൊണ്ടുള്ള തിരുക്കര്‍മ്മങ്ങള്‍ നടന്നിട്ടുണ്ട്.

കാനഡായില്‍ ആദ്യമായി പരസ്യമായ കറുത്തകുര്‍ബാന നടന്ന സാഹചര്യത്തില്‍ മാതാവിന്റെ അമലോത്ഭവഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. ബ്ലാക്ക് മാസിനെതിരെ വൈദികരെയും വിശ്വാസികളെയും ഒരുക്കുന്നതിലും പ്രാര്‍ത്ഥനായഞ്ജം നടത്തുന്നതിനും മുമ്പന്തിയിലുണ്ടായിരുന്നത് ഒട്ടാവ ആര്‍ച്ച് ബിഷപ്പായ ടെറന്‍സ് ആയിരുന്നു. അദ്ദേഹം തന്നെയാണ് മാതാവിന്റെ അമലോത്ഭവഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ക്കും നേതൃത്വം നല്കുന്നത് എന്നത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.