വാഹനാപകടം, തലശ്ശേരി അതിരൂപതാംഗമായ യുവവൈദികന്‍ മരിച്ചു

തലശ്ശേരി: കോഴിക്കോട് വടകര ദേശീയപാതയില്‍ ഉണ്ടായവാഹനാപകടത്തില്‍ തലശ്ശേരി അതിരൂപതാംഗമായ യുവവൈദികന്‍ മനോജ് ഒറ്റപ്ലാക്കല്‍ മരിച്ചു. കാറില്‍ അച്ചനൊപ്പം മറ്റ് മൂന്നു വൈദികര്‍ കൂടിയുണ്ടായിരുന്നു. ഫാ. ജോര്‍ജ് കരോട്ട്, ഫാ.പോള്‍ മുണ്ടോളിക്കല്‍, ഫാ. ജോസ് പണ്ടാരപ്പറമ്പില്‍. ഇവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടാങ്കര്‍ലോറിയില്‍ ഇടിച്ചാണ്ദുരന്തമുണ്ടായത്.

എടൂര്‍ ഇടവകാംഗമായ ഫാ. മനോജ് തലശ്ശേരി അതിരൂപതയിലെ ശ്ര്‌ദ്ധേയരായ യുവവൈദികരില്‍ ഒരാളായിരുന്നു. ചിത്രകാരന്‍, പ്രസംഗകന്‍, മലയാളം അധ്യാപകന്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുവാന്‍ അച്ചന് സാധിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.