പ്രതിസന്ധിയിലായ കര്‍ഷകരെ കൈ പിടിച്ചുയര്‍ത്താന്‍ സഭ പ്രതിജ്ഞാബദ്ധം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: പ്രതിസന്ധിയിലായ കര്‍ഷകരെ കൈപിടിച്ചുയര്‍ത്താന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അത് സഭയുടെ പ്രേഷിത ശുശ്രൂഷയായി കാണണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കര്‍ഷകര്‍ അസംഘടിതരായതിനാല്‍ അവര്‍ നിരന്തരമായ ചൂഷണത്തിന് വിധേയരാകുകയാണ.് കര്‍ഷകരുടെ അദ്ധ്വാനത്തിന് പ്രതിഫലം ലഭിക്കുന്നുണ്ടെന്നു സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച സംസ്ഥാനതല അടുക്കള പച്ചക്കറിത്തോട്ടമത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡ് നല്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമായിരുന്നു സമ്മാനം.

കാക്കനാട് മൗണ്ട് സെന്റ്‌തോമസിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.