കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് മാര്‍ ആലഞ്ചേരിയുടെ കത്ത്

കാക്കനാട്: ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ലോല മേഖല നിര്‍ണ്ണയിച്ചുകൊണ്ടുള്ള അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് കത്തയച്ചു.

മെത്രാന്മാരുടെപ്രതിനിധി സംഘം ഡല്‍ഹിയില്‍ ഈ മാസം 21 ന് കൂടിക്കാഴ്ച നടത്തുകയും ഇഎസ്എ വില്ലേജുകള്‍ നിര്‍ണ്ണയിച്ചതിലെ അപാകതകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. കേരളം തയ്യാറാക്കിയിരിക്കുന്ന ഇഎസ്എ വില്ലേജുകളുടെ ജിയോ കോര്‍ഡിനേറ്റ്‌സ് കൃത്യമല്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇഎസ്എയില്‍ നിന്ന് ഒഴിവാക്കണമെന്ന് കര്‍ഷകര്‍ ആദ്യം മുതലേ ആവശ്യമുന്നയിച്ചിരുന്നതാണ്. അപാകതകള്‍ പരിഹരിച്ച് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തിന് സമയം ആവശ്യമായിരിക്കുന്ന സാഹചര്യത്തിലാണ് മാര്‍ ആലഞ്ചേരി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്ക് കത്തെഴുതിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.