കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പൗരോഹിത്യ സുവര്‍ണ്ണജൂബിലി വര്‍ഷത്തിന് തുടക്കം

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പൗരോഹിത്യസ്വീകരണത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് ലളിതമായ തുടക്കം. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ബലിയര്‍പ്പിച്ച് സന്ദേശം നല്കിയാണ് ജൂബിലിയാഘോഷങ്ങള്‍ ആരംഭിച്ചത്.

ലളിതമായ ചടങ്ങില്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും കൂരിയായില്‍ സേവനം ചെയ്യുന്ന വൈദികും സമര്‍പ്പിതരും അല്മായശുശ്രൂഷരും ചേര്‍ന്ന് പൗരോഹിത്യസുവര്‍ണ്ണജൂബിലി വര്‍ഷാരംഭത്തിന്റെ ആശംസകള്‍ നേര്‍ന്നു.

ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി 1972 ഡിസംബര്‍ 18 നാണ് അന്നത്തെ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായിരുന്ന മാര്‍ ആന്റണി പടിയറയില്‍ നിന്ന് മാര്‍ ആലഞ്ചേരി വൈദികപ്പട്ടം സ്വീകരിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.