കാര്‍ഡിനല്‍ ന്യൂമാന്റെ തിരുശേഷിപ്പ് മോഷണം പോയി

ബ്രമ്മിംങ്ഹാം: വിശുദ്ധ ജോണ്‍ ഹെന്‍ട്രി ന്യൂമാന്റെ തിരുശേഷിപ്പ് മോഷണം പോയി. ബ്രമ്മിങ്ഹാം ഓറട്ടറിയില്‍ നിന്നാണ് മോഷണം പോയത്. ജനുവരിയിലാണ് സംഭവം.

അസ്ഥിയുടെ തിരുശേഷിപ്പാണ് മോഷണം പോയിരിക്കുന്നത് എന്ന്് ന്യൂമാന്‍ ഷ്രൈനില്‍ നിന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പ് വ്യക്തമാക്കി. ഫെബ്രുവരി എട്ടിനാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

വിശുദ്ധ ജോണ്‍ ഒഗ്ലിവൈയ്ക്ക് ശേഷം ബ്രിട്ടനില്‍ നിന്ന് വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യവിശുദ്ധനാണ് ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.