കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ സംസ്‌കാരം ശനിയാഴ്ച

വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ സംസ്‌കാരശുശ്രൂഷകള്‍ ജനുവരി 14 ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. കര്‍ദിനാള്‍ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ജിയോവാന്നി സംസ്‌കാരശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും. സംസ്‌കാരശുശ്രൂഷയുടെ അവസാനഘട്ടചടങ്ങുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മ്മികത്വം വഹിക്കും. സംസ്‌കാരശുശ്രൂഷകള്‍ക്ക് ശേഷം ഭൗതികദേഹം ഓസ്‌ട്രേലിയായിലേക്ക് കൊണ്ടുപോകും. സിഡ്‌നി സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാരം.

അപ്രതീക്ഷിതമായ മരണമായിരുന്നു 81 കാരനായ മുന്‍ സെക്രട്ടറിയേറ്റ് ഫോര്‍ദ ഇക്കോണമി പ്രിഫെക്ടായിരുന്ന പെല്ലിന്റേത്. കര്‍ദിനാള്‍ പെല്ലിന്റെ സാക്ഷ്യജീവിതവും സഭയോടുള്ള പ്രതിബദ്ധതയും വിശ്വാസജീവിതവും അനുശോചനസന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുസ്മരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.