കോട്ടയം: ആതുരശുശ്രൂഷാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരിലും ഗീവര്‍ഗീസ് മാര്‍ അപ്രേമും പങ്കെടുക്കും. മന്ത്രിമാരായ വിഎന്‍ വാസവനും വീണാ ജോര്‍ജും തോമസ് ചാഴിക്കാടന്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവരും പങ്കെടുക്കും.
ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. 60 ല്‍ പരം രോഗികള്‍ക്ക് സൗജന്യശസ്ത്രക്രിയകള്‍, ഡിമെന്‍ഷ്യ ഹോം, 15 രോഗികള്‍ക്ക് സൗജന്യഡയാലിസിസ്, ഡയാലിസിസ് ചികിത്സയിലുള്ളവര്‍ക്കും പുതുതായി എത്തുന്ന രോഗികള്‍ക്കും പതിനഞ്ച് ശതമാനം ഇളവ് , സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് 25,000 രൂപയുടെ സാമ്പത്തികസഹായം, 25 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.