ലോകത്തില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

വത്തിക്കാന്‍ സിറ്റി: ലോകമെങ്ങും കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി കണക്കുകള്‍ പറയുന്നു. വത്തിക്കാന്‍ ഇന്നലെ പ്രസിദ്ധീകരിച്ച2020 ലെ സ്റ്റാറ്റിറ്റിക്‌സ് പ്രകാരമാണ് ഇത്.

ലോക ജനസംഖ്യയുടെ 17.7 ശതമാനം കത്തോലിക്കരാണ്. ലോകത്തിലെ ഏകദേശം പാതിയോളം കത്തോലിക്കര്‍ (48%) ജീവിക്കുന്നത് അമേരിക്കയിലാണ്. അതില്‍ 28 ശതമാനവും സൗത്ത് അമേരിക്കയിലാണ്. 2019 ല്‍ മെത്രാന്മാരുടെ എണ്ണം 5,364 ആയിരുന്നുവെങ്കില്‍ 2020ല്‍ അത് 5,363 ആണ്. വൈദികരുടെ എണ്ണം 410,219 ആണ്. 2019ലേതിനെക്കാള്‍ 4,117 വര്‍ദ്ധിച്ചിട്ടുണ്ട്.

എന്നാല്‍ നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും വൈദികരുടെ എണ്ണത്തില്‍ കുറവാണ് സംഭവിച്ചിരിക്കുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും വര്‍ദ്ധിച്ചിട്ടുമുണ്ട്. ലോകത്തിലെ വൈദികരില്‍ 40 ശതമാനത്തോളം ജീവിക്കുന്നത് യൂറോപ്പിലാണ്. 29 ശതമാനം അമേരിക്കയിലും 17 ശതമാനം ഏഷ്യയിലും 12 ശതമാനം ആഫ്രിക്കയിലുമാണ്. ഓഷ്യാനയില്‍ ഒരു ശതമാനം മാത്രമാണ് വൈദികര്‍.

വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെങ്കിലും സന്യാസിനികളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള കണക്കുപ്രകാരം 1.7 ശതമാനം കുറവാണ് അനുഭവപ്പെടുന്നത്. എന്നാല്‍ ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും ഇത് വര്‍ദ്ധിച്ചിട്ടുമുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.