ദയാവധത്തിനെതിരെ മതനേതാക്കളുടെ സംയുക്ത പ്രസ്താവന

വത്തിക്കാന്‍ സിറ്റി: യഹൂദ കത്തോലിക്ക ജൂതമുസ്ലീം മതനേതാക്കള്‍ ദയാവധത്തിനെതിരായി സംയുക്തപ്രസ്താവന പുറപ്പെടുവിക്കുകയും ഒപ്പുവയ്ക്കുകയും ചെയ്തു. ദയാവധത്തിന്റെ ഏതുതരം രൂപങ്ങളെയും തങ്ങള്‍ എതിര്‍ക്കുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് തലവന്‍ ആര്‍ച്ച് ബിഷപ് വിന്‍സെന്‍ഷ്യോ പാഗ്ലിയയാണ് കത്തോലിക്കാ സഭയുടെ പ്രതിനിധിയായി ഇതര മതനേതാക്കളുമായി ഡോക്യുമെന്റില്‍ ഒപ്പുവച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പിന്നീട്ഇത് കൈമാറുകയും ചെയ്തു.

രണ്ടായിരത്തിലധികം വാക്കുകളുള്ള രേഖയില്‍ ആരോഗ്യസുരക്ഷാ പ്രവര്‍ത്തകര്‍ നേരിട്ടോ അല്ലാതെയോ ഒരുതരത്തിലുള്ള ദയാവധത്തിനും കൂട്ടുനില്ക്കരുതെന്നും അത് മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. രോഗം ഭേദപ്പെടുത്താനുള്ള ഏറ്റവും എളുപ്പമായ വഴി രോഗികള്‍ക്ക് പരമാവധി പരിഗണനയും ശുശ്രൂഷയും നല്കുക എന്നതാണെന്നും മതനേതാക്കള്‍ നിരീക്ഷിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.