ചങ്ങനാശ്ശേരി അതിരൂപത വെബിനാറിന് ഇന്ന് തുടക്കം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപത വെബിനാറിന് ഇന്ന് തുടക്കമാകും. 20 ന് സമാപിക്കും. വൈകുന്നേരം ആറു മുതല്‍ 7.30 വരെ സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് വെബിനാര്‍ നടത്തുന്നത്. പൗരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള റോമന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ ലിയനാര്‍ഡോ കര്‍ദിനാള്‍ സാന്ദ്രി വെബിനാര്‍ ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. 20 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമാപന സന്ദേശം നല്കും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. ജൂബിലേറിയന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്കും.

ബെനഡിക്ട് മാര്‍പാപ്പയുടെ 95 ാം ജന്മവാര്‍ഷികവും പൗരോഹിത്യസ്വീകരണത്തിന്റെ 70 ാം വാര്‍ഷികവും ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവത്തിലിന്റെ 50 ാം വാര്‍ഷികവും സംയുക്തമായി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചങ്ങനാശ്ശേരി അതിരൂപത വെബിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.