ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ വേളയില്‍ ലണ്ടന്‍ പ്രധാനമന്ത്രി ഋഷി സുനാക് ബൈബിള്‍ വായിക്കും

ലണ്ടന്‍: മെയ് ആറിന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ വേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനാക് ബൈബിള്‍ വായിക്കും. വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനഭാഗമാണ് പ്രധാനമന്ത്രി വായിക്കുന്നത്. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

രാഷ്ട്രത്തിന്റെ ഔദ്യോഗികചടങ്ങുകളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ബൈബിള്‍ വായിക്കുന്ന പതിവുണ്ട്, ഹൈന്ദവ മതവിശ്വാസിയാണ്ഋഷിസുനാക് എന്നതാണ് ഈ ബൈബിള്‍ വായനയുടെ മറ്റൊരു പ്രത്യേകത.

സേവിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് കിരീടധാരണ വേളയിലെ പരിപാടികളുടെ പ്രധാനപ്രമേയം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.