ചാവറ കള്‍ച്ചറല്‍ സെന്ററിന് യുഎന്‍ സ്‌പെഷ്യല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി

കൊച്ചി: സിഎംഐ സന്യാസസമൂഹത്തിന്റെ കീഴിലുള്ള ചാവറ കള്‍ച്ചറല്‍ സെന്ററിന് ഐക്യരാഷ്ട്ര സംഘടനയുടെ എക്കോസോക്ക് സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ സ്‌പെഷ്യല്‍ കണ്‍സള്‍ട്ടേറ്റീവ് പദവി.

സാംസ്‌കാരിക ധാരകളിലും മതാന്തരസൗഹൃദരംഗത്തും നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളെ മാനിച്ചാണ് അംഗീകാരം. അരനൂറ്റാണ്ടോളമായി മതാന്തരസൗഹൃദം നിലനിര്‍ത്തുന്നതില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവയ്ക്കുന്നു.

പുതിയ അംഗീകാരത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ വിവിധ സംഘടനകള്‍ ചേര്‍ന്നു ചാവറ കള്‍ച്ചറല്‍ സെന്ററിന് ആദരമൊരുക്കും. 16 ന് ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ അഭിനന്ദന സ്വീകരണം സംഘടിപ്പിക്കും. ആര്‍ച്ച് ബിഷപ് ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷത വഹിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.