ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 150 ാം വാര്‍ഷിക സമാപനം ഇന്ന്

മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ 150 ാം വാര്‍ഷികാഘോഷത്തിന്റെ സമാപനം ഇന്ന് മാന്നാനത്ത് ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും.

രാവിലെ 10 ന് മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ആധ്യാത്മിക രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. രാവിലെ 10 ന് എത്തുന്ന ഉപരാഷ്ട്രപതി ചാവറയച്ചന്റെ കബറിടത്തില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ 11.30 ന് നടക്കുന്ന കുര്‍ബാനയ്ക്ക് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

ആഘോഷപരിപാടികള്‍ 2020 ജനുവരി മൂന്നിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്തത്.2014 നവംബര്‍ 23 നാണ് ചാവറയച്ചനെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.