മാര്‍ ജോയി ആലപ്പാട്ട് ചിക്കാഗോ രൂപതാധ്യക്ഷന്‍

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ പുതിയ മെത്രാനായി മാര്‍ ജോയി ആലപ്പാട്ടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ രാജിയെ തുടര്‍ന്നാണ് പുതിയ നിയമനം.

നിലവില്‍ മാര്‍ ആലപ്പാട്ട് രൂപതയുടെ സഹായമെത്രാനായി മാര്‍ ജേക്കബ് അങ്ങാടിയത്തിനോട്‌ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിയമനവിവരം അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ലെയോപോള്‍ദോ ജിറേല്ലി മേജര്‍ ആര്‍ച്ച് ബിഷപ്കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രത്യേക സന്ദേശം വഴി അറിയിച്ചു. സ്ഥാനാരോഹണതീയതി പിന്നീട് നിശ്ചയിക്കും.

1956 സെപ്തംബര്‍ 27 ന് ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയിലാണ് മാര്‍ ജോയിആലപ്പാട്ടിന്റെ ജനനം. 1981 ഡിസംബര്‍ 31 ന് വൈദികപ്പട്ടംസ്വീകരിച്ചു. 1993 ല്‍ അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയിലെത്തി.2014 ജൂലൈ 24 ന് ചിക്കാഗോ രൂപതയുടെ സഹായമെത്രാനായി നിയമിതനായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.