മക്കള്‍ അനുഗ്രഹിക്കപ്പെടാന്‍ മാതാപിതാക്കള്‍ നിത്യവും പ്രാര്‍ത്ഥിക്കേണ്ട തിരുവചനങ്ങള്‍

മക്കളെയോര്‍ത്ത് തീ തിന്നുന്ന ധാരാളം മാതാപിതാക്കള്‍ നമ്മുടെ ചുറ്റിനുമുണ്ട്.ഒരുപക്ഷേ ഇത് വായിക്കുന്നവരില്‍പോലും അത്തരക്കാരുണ്ടാവും. മക്കളുടെ ഭാവിയെയോര്‍ത്തുളള ഉത്കണ്ഠമുതല്‍ അവരുടെ വഴിതെറ്റിയജീവിതം വരെ പലപല കാരണങ്ങള്‍ മൂലമായിരിക്കും ഈ ഉത്കണ്ഠകള്‍.

ജീവിതത്തിന്റെ ഒരു നിശ്ചിതകാലം കഴിയുമ്പോള്‍ മുതല്‍ -ദമ്പതികള്‍ മാതാപിതാക്കളാകുന്നതോടെ- മാതാപിതാക്കളുടെ മുഴുവന്‍ സ്വപ്‌നവും പ്രതീക്ഷയും മക്കള്‍ മാത്രമായിരിക്കും. മാതാപിതാക്കളുടെ പ്രാര്‍ത്ഥന മക്കളുടെ ഭാവിജീവിതത്തിന് വലിയൊരു ബലവും കോട്ടയുമായിരിക്കും.

അതുകൊണ്ട് അവര്‍ക്കായി എപ്പോഴും പ്രാര്‍തഥിക്കാന്‍ മാതാപിതാക്കള്‍ ബാധ്യസ്ഥരുമാണ്. എന്നാല്‍ ആ പ്രാര്‍ത്ഥന വചനത്തിന്റെ അടിസ്ഥാനത്തില്‍കൂടിയാകുമ്പോള്‍ കൂടുതല്‍ ഫലവത്തായി മാറും. ദൈവം തന്നെയായ വചനത്തിന്റെ കൂട്ടുപിടിച്ചാണല്ലോ നാം ഇവിടെപ്രാര്‍ത്ഥിക്കുന്നത്. അതൊരിക്കലും ദൈവത്തിന് നിഷേധിക്കാനുമാവില്ല.

അതുകൊണ്ട് മക്കളുടെ ജീവിതം അനുഗ്രഹിക്കപ്പെടാന്‍ മാതാപിതാക്കള്‍ എല്ലാദിവസവും ചിലപ്രത്യേകവചനങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കണം. അത്തരം ചില വചനങ്ങള്‍ താഴെ കൊടുക്കുന്നു. മറക്കാതെ എല്ലാദിവസവും ഈ വചനം ചൊല്ലി നമുക്ക് നമ്മുടെ മക്കളെ ദൈവത്തിന് സമര്‍പ്പിക്കാം, അവര്‍ അനുഗ്രഹിക്കപ്പെടട്ടെ.

കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ നിങ്ങളെയും നിങ്ങളുടെ മക്കളെയും(സങ്കീ 115: 14)

നിന്റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും. നിന്റെ മക്കള്‍ നിന്റെ മേശയ്ക്ക് ചുറ്റും ഒലിവുതൈകള്‍ പോലെയും( സങ്കീ 128:3)

പിതാക്കന്മാരേ നിങ്ങള്‍ കുട്ടികളില്‍ കോപം ഉളവാക്കരുത്. അവരെ കര്‍ത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലുംവളര്‍ത്തുവിന്‍( എഫേ 6:4)

കര്‍ത്താവ് നിന്റെ പുത്രനെ പഠിപ്പിക്കും. അവര്‍ ശ്രേയസാര്‍ജ്ജിക്കും( ഏശയ്യ 54:13മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.