താലിയും കാസയും തമ്മിലുള്ള ബന്ധം അറിയാമോ?

വിവാഹിതരായ എല്ലാ സ്ത്രീകളുടെയും കഴുത്തില്‍ താലിയുണ്ടാവും. അത് സ്ത്രീകള്‍ക്ക് അഭിമാനവും സ്വകാര അഹങ്കാരവുമെല്ലാമാണ്. താലിയെന്നത് ഭാരതീയമായ സങ്കല്പമാണ്. ആലിലതാലിയാണ് അത്. ആ താലിയെ നാം ക്രിസ്തീയവല്‍ക്കരിച്ചു. പന്ത്രണ്ടോ ഏഴോ മുത്തുകള്‍ കൊണ്ടു അലങ്കരിക്കപ്പെട്ടകുരിശോടുകൂടിയതാണ് നമ്മുടെ താലി.
ഏഴു മുത്തുകള്‍ക്കുള്ളില്‍ കുരിശ്. അല്ലെങ്കില്‍ പന്ത്രണ്ട് മുത്തുകള്‍ക്കുളഌല്‍ കുരിശ്. അല്ലെങ്കില്‍ ഏഴോ പന്ത്രണ്ടോ മുത്തുകള്‍കൊണ്ട് കുരിശ്. എന്നാല്‍ ഏഴും പന്ത്രണ്ടും വീതമുള്ള ഈ മുത്തുകള്‍ കൊണ്ടുള്ള കുരിശ് എന്തിന്റെ പ്രതീകമാണ് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിവുണ്ടായിരിക്കുകയില്ല.

സഭയിലെ ഏഴു കൂദാശകളുടെ പ്രതീകമാണ് താലിക്കുള്ളിലെ ഏഴുമുത്തുകള്‍. 12 അപ്പ്‌തോലന്മാരുടെ അടിത്തറയിന്മേല്‍പണിയപ്പെട്ട സഭ. കുരിശ് ഈശോയെ സൂചിപ്പിക്കുന്നു. ഈശോയും സഭയും തമ്മിലുള്ള ബന്ധംപോലെയായിരിക്കണം ദാമ്പത്യബന്ധം. ഈശോ സ്വന്തം ജീവന്‍ കൊടുത്തും സഭയെ സ്‌നേഹിച്ചതുപോലെ ഇനിമുതല്‍ നീ ജീവന്‍ കൊടുത്തും അവളെ സംരക്ഷിക്കണം, സ്‌നേഹിക്കണം.

എപ്രകാരം സഭ ഈശോയ്ക്ക് വിധേയപ്പെട്ട് നില്ക്കുന്നുവോ അതുപോലെ നീ അവന് വിധേയപ്പെട്ട് ജീവിക്കണം. മരിച്ചുകഴിയുമ്പോള്‍ താലി നേര്‍ച്ചപെട്ടിയിലിടുകയാണ് പതിവ്. നേര്‍ച്ചപ്പെട്ടിയിലിടുന്ന താലി വിറ്റുകിട്ടുന്ന കാശുകൊണ്ട് പള്ളിപണിയുകയോ പെയ്ന്റടിക്കുകയോ മോടിപിടിപ്പിക്കുകയോചുറ്റുമതില്‍ പണിയുകയോ ചെയ്യാറില്ല. ഒറ്റയൊരു കാര്യത്തിന് വേണ്ടി മാത്രമാണ് ഈ കാശ് ഉപയോഗിക്കുന്നത്. ഈ താലി ഉപയോഗിക്കുന്നത് വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്ന കാസയുടെ ഉള്‍ഭാഗം സ്വര്‍ണ്ണം പൂശാനാണ്. ഈ താലിക്കുള്ളിലിരുന്നാണ് വീഞ്ഞ് തിരുരക്തമായി മാറുന്നത്. ദാമ്പത്യബന്ധത്തിന്റെ വിശുദ്ധിയും പ്രാധാന്യവുമാണ് ഇവിടെ വെളിവാക്കപ്പെടുന്നത്.

സ്വയം ഒരു ചോദ്യം ചോദിക്കുക, തമ്പുരാന്റെ സ്വന്തം ചോര പേറാന്‍ മാത്രം വിശുദ്ധിയുണ്ടോ എന്റെ താലിക്ക്?് ഈ ഒരു ചിന്ത കുറെക്കൂടി മെച്ചപ്പെട്ട ദാമ്പത്യബന്ധം ജീവിക്കാന്‍ നിങ്ങളെ സഹായിക്കണം. നാളെ ഭര്‍ത്താവിനോട് ദേഷ്യപ്പെടാന്‍ തോന്നുമ്പോള്‍ പറയാന്‍ കഴിയണം,എന്റെ കര്‍ത്താവിന്റെ കാസ. കര്‍ത്താവിന്റെ കാസയില്‍ ചേര്‍ക്കപ്പെടേണ്ടതാണ് എന്റെ താലിയെന്ന തിരിച്ചറിവ് വിശുദ്ധിയോടും കൂടുതല്‍ സ്‌നേഹത്തോടും ദാമ്പത്യജീവിതം നയിക്കാന്‍ നമ്മെ സഹായിക്കും കര്‍ത്താവിന്റെ കാസയില്‍ ചേര്‍ക്കപ്പെടാന്‍ യോഗ്യതയുള്ളവിധത്തില്‍ ദാമ്പത്യബന്ധം ജീവിക്കാന്‍ എല്ലാ ദമ്പതികള്‍ക്കും കഴിയട്ടെ.
ആശയങ്ങള്‍ക്ക് കടപ്പാട്:ഫാ ജിന്‍സണ്‍ പോള്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.