ക്രിസ് ത്യന്‍ ഭാര്യയെ മതം മാറ്റാന്‍ ഇസ്ലാം മതപഠന കേന്ദ്രത്തിലേക്ക് അയച്ചു, ഭര്‍ത്താവിനെതിരെ കേസ്

കോതമംഗലം: താന്താങ്ങളുടെ മതവിശ്വാസമനുസരിച്ചു തുടര്‍ന്നും ജീവിച്ചുകൊള്ളാമെന്ന് ഉറപ്പിന്മേല്‍ പ്രണയിച്ചുവിവാഹം കഴിച്ച ക്രൈസ്തവപെണ്‍കുട്ടിയെ മുസ്ലീമായ ഭര്‍ത്താവ് നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി. 20 വയസുള്ള ക്രൈസ്തവ പെണ്‍കുട്ടിയാണ് 33 വയസുള്ള ഭര്‍ത്താവിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.

പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ 40 ദിവസം തടങ്കലില്‍ അടയ്ക്കപ്പെട്ട യുവതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. 2019 നവംബര്‍ 11 നായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹദിവസം മുതല്‍ ഭര്‍ത്താവില്‍ നിന്ന് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് താന്‍ ഇരയായിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ വെളിപെടുത്തല്‍.

കിടപ്പറരംഗങ്ങള്‍ പോലും ഭര്‍ത്താവ് സുഹൃത്തുക്കളെ കാണിക്കാറുണ്ടായിരുന്നതായും പെണ്‍കുട്ടി അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.