ക്രിസ്ത്യന്‍ എന്‍ജിഒയുടെ ഭക്ഷണ വിതരണത്തെ അജ്ഞാതര്‍ തടസ്സപ്പെടുത്തി

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍കാലത്ത് ദരിദ്രര്‍ക്കായി ക്രിസ്ത്യന്‍ എന്‍ജിഒ നടത്തിയ ഭക്ഷണവിതരണം അജ്ഞാതര്‍ തടസ്സപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലാണ് സംഭവം. മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു സംഘം ആളുകള്‍ ഞങ്ങളെ വന്ന് ശല്യപ്പെടുത്തിയത്. പോലീസ് ഞങ്ങളോട് വിതരണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബോര്‍ഡ് ഫോര്‍ റിസേര്‍ച്ച് എഡ്യുക്കേഷന്‍ ആന്റ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ഫാ. ജോസോണ്‍ ജോണ്‍ തരകന്‍ പറയുന്നു.

നോയിഡയിലെ മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ വീതം ഗോതമ്പു പൊടി വിതരണം ചെയ്തപ്പോഴാണ് അജ്ഞാതര്‍ തടസ്സവുമായി വന്നത്. ഇന്നലെയായിരുന്നു സംഭവം. ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ പോലീസ് ഞങ്ങളോട് പറഞ്ഞത് തങ്ങള്‍ക്ക് അവരെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് വേഗം വിതരണം അവസാനിപ്പിച്ച് േേപാകുവാനുമായിരുന്നു. അച്ചന്‍ വിശദീകരിച്ചു.

ഇന്ത്യന്‍ മിഷനറി സൊസൈറ്റിയുടെ ഡല്‍ഹി പ്രോവിന്‍സിന്റെ കീഴിലാണ് നോയിഡ കേന്ദ്രമായി ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.