പൗരത്വത്തിന് മതം മാനദണ്ഡമാകരുത്: കര്‍ദിനാള്‍ ഗ്രേഷ്യസ്

മുംബൈ: മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം രാജ്യത്തിന് ദോഷകരമാകുമെന്നും രാജ്യത്ത് പൗരത്വത്തിന് മതം മാനദണ്ഡമാകരുതെന്നും സിബിസിഐ പ്രസിഡന്റും ബോംബെ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.

അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പരിഹാരം അക്രമമല്ല. രാജ്യത്തിന്റെ ഹിതം നോക്കിനിയമനിര്‍മ്മാണത്തില്‍ നിന്ന് പിന്നോട്ടുപോകുന്നതില്‍ ദോഷമില്ല. നിയമത്തെ എതിര്‍ക്കുന്നവരുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തേണ്ടതാണ്.

രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്ക് ആവശ്യമാണെന്ന് കണ്ടാല്‍ നിയമം പിന്‍വലിക്കുന്നതിലോ അതിന്റെ ഗതിമാറ്റുന്നതിലോ ദോഷമില്ല. കര്‍ദിനാള്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.