സി ന്യൂസ് ലൈവ് ഉദ്ഘാടനം ഇന്ന്

കൊച്ചി: വാര്‍ത്തകളുടെ ലോകത്ത് സത്യമറിയിക്കാനും സത്യത്തിന്റെ പക്ഷത്തു നില്ക്കാനുമായി പുതുമകളോടെ എത്തുന്ന ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്കിന്റെ വാര്‍ത്താ പോര്‍ട്ടല്‍ സി ന്യൂസ് ലൈവ് ഇന്ന് വൈകുന്നേരം ആറു മണിക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.

സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ്, കെആര്‍എല്‍സിബിസി അധ്യക്ഷന്‍ മാര്‍ ജോസഫ് കരിയില്‍, കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനി, ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, മുന്‍മന്ത്രി കെ കെ ഷൈലജ, എംപിമാരായ ശശിതരൂര്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പങ്കെടുക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.