അബോര്‍ഷനെതിരെ കൊളംബിയായിലെ 70 നഗരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലി

ബോഗോറ്റ: ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്‍ സംരക്ഷിക്കാന്‍ കൊളംബിയായിലെ 70 നഗരങ്ങളില്‍ പങ്കെടുത്ത റാലിയില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍. ഇളം നീല നിറത്തിലുള്ള വേഷം ധരിച്ച് ബാനറുകളും ഫഌഗുകളും കൈകളിലേന്തിയാണ് അബോര്‍ഷനെതിരെ ആളുകള്‍ തെരുവിലിറങ്ങിയത്.

ബോഗോറ്റോ,കാലി, പെരേരിയ, മാനിസെയ്ല്‍സ്, ബുക്കാര്‍മനാഗ, ബാരന്‍ക്വില, കാര്‍ട്ടാഗ്നെ എന്നീ നഗരങ്ങളിലാണ് പ്രകടനം നടന്നത്. കൊളംബിയായിലെ പതിനാറാമത് നാഷനല്‍ മാര്‍ച്ച്‌ഫോര്‍ ലൈഫാണ് നടന്നത്. മാനിഫെസ്റ്റോ ഫോര്‍ ലൈഫ് പ്രകടനത്തില്‍ വായിച്ചു.

ആറു മാസംവരെയുള്ള ഗര്‍ഭസ്ഥശിശുക്കളെ അബോര്‍ഷന്‍ ചെയ്യാനുള്ള ക്രൂരമായ നിയമപരിഷ്‌ക്കരണത്തിനെതിരെയായിരുന്നു റാലി. രാജ്യം മുഴുവന്‍ സമാധാനപൂര്‍വ്വമായ പ്രകടനം നടത്താനാണ് തങ്ങളുടെ തീരുമാനമെന്നും ഭരണഘടനാവിരുദ്ധമായ ഈ തീരുമാനത്തെ നിഷേധിക്കുമെന്നും പ്രോലൈഫ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ജീവനെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന രാജ്യമാണ് കൊളംബിയ എന്നും ഗര്‍ഭസ്ഥശിശുക്കളെ കൂട്ടത്തോടെ കൊല ചെയ്യാനുള്ള ഈ തീരുമാനത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും അവര്‍ അറിയി്ച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.