സ്‌പെയ്ന്‍: വിശുദ്ധ വാരത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 19 ആക്രമണങ്ങള്‍

മാഡ്രിഡ്: വിശുദ്ധവാരത്തില്‍ സ്‌പെയ്‌നിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 19 ആക്രമണങ്ങള്‍. ഒബ്‌സര്‍വേറ്ററി ഫോര്‍ റിലീജിയസ് ഫ്രീഡം നല്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം പറയുന്നത്.

ആരാധനാലയങ്ങള്‍ക്ക് നേരെയും വിശ്വാസികള്‍ക്ക് നേരെയും പലതരത്തിലുള്ള ആക്രമണങ്ങള്‍ ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ചിട്ടുണ്ട്. പെസഹാവ്യാഴാഴ്ച നടന്ന പ്രദക്ഷിണത്തിന് നേരെയും ആക്രമണം നടന്നിരുന്നു.

അബോര്‍ഷന്‍ അനുകൂലമായ ചിത്രങ്ങള്‍ ആരാധനാലയങ്ങളില്‍ വരച്ചുചേര്‍ത്തു കൊണ്ടാണ് മറ്റൊരുരീതിയില്‍ ക്രൈസ്തവവിരുദ്ധത പ്രകടമാക്കപ്പെട്ടത്.

മതവികാരം ഉണര്‍ത്തി മതവിദ്വേഷം പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് പൊതുനിരീക്ഷണം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates