വിശുദ്ധവാരത്തില്‍ ആയിരത്തിലധികം പേരെ കുമ്പസാരിപ്പിച്ച യുവവൈദികന്‍ കുമ്പസാരത്തെക്കുറിച്ച് പറയുന്നത് കേള്‍ക്കൂ

“ദൈവത്തിന്റെ കരുണയും സ്‌നേഹവും അനര്‍ഗ്ഗളമായി പ്രവഹിക്കുന്നത് കണ്ണാടിയിലെന്നതുപോലെ ഞാന്‍ കുമ്പസാരക്കൂട്ടില്‍ കണ്ടിട്ടുണ്ട”. ഇക്കഴിഞ്ഞ വിശുദ്ധവാരത്തില്‍ ആയിരത്തിലധികം പേരെ കുമ്പസാരിപ്പിച്ച 28 കാരനായ ഫാ. ഡേവിഡ് മൈക്കല്‍ മോസസിന്റെ വാക്കുകളാണ് ഇത്.

ആറു ദിവസം കൊണ്ടാണ് അദ്ദേഹം ഇത്രയും വ്യക്തികളെ കുമ്പസാരിപ്പിച്ചത്. അതില്‍ 400 പേരെ ദു:ഖവെളളിയാഴ്ച മാത്രം കുമ്പസാരിപ്പിച്ചു.

കുമ്പസാരമെന്ന കൂദാശ നിര്‍വഹിക്കാന്‍ ദൈവം പ്രത്യേകമായി നിയോഗിച്ചതും തിരഞ്ഞെടുത്തതും വൈദികരെയാണ്. ദൈവത്തോട് നേരിട്ട് പാപം പറയുന്നവരുണ്ട്. എന്നാല്‍ അവിടെ അവരുടെപാപങ്ങള്‍ക്ക് ദൈവത്തില്‍ നിന്ന് നേരിട്ട് മറുപടി ലഭിക്കുന്നില്ല. എന്നാല്‍ ഒരു വൈദികനോട് കുമ്പസാരിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പാപം മോചിപ്പിക്കപ്പെട്ടതായി നിങ്ങള്‍ക്ക് മറുപടിലഭിക്കുന്നു. ആ നിമിഷം നിങ്ങള്‍ ചെയ്ത എല്ലാ പാപങ്ങളും മോചിക്കപ്പെടുന്നു. ജീവിതത്തിലെ ഇരുണ്ടവശങ്ങളെക്കുറിച്ച് വളരെ രഹസ്യാത്മകമായി പങ്കുവയ്ക്കുന്നതിലൂടെ മനശ്ശാസ്ത്രപരമായ ആരോഗ്യവും ലഭിക്കുന്നു. ജീവിതത്തില്‍ സന്തോഷവും പണവും പ്രശസ്തിയും ഒക്കെനാം ആഗ്രഹിക്കുന്നുണ്ട്.

എന്നാല്‍ ഇതെല്ലാം സാധിക്കണമെങ്കില്‍ യഥാര്‍ത്ഥസമാധാനം നാം ഉള്ളില്‍ അനുഭവിക്കണം. യഥാര്‍ത്ഥമായ ഇത്തരത്തിലുള്ള സമാധാനം അനുഭവിക്കാന്‍ കഴിയുന്നതും അത് നല്കാന്‍ കഴിയുന്നതും കുമ്പസാരമെന്ന കൂദാശയിലൂടെയാണ്. വര്‍ഷത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്നാണ് തിരുസഭയുടെ അനുശാസനം. എന്നാല്‍ ജീവിതവിശുദ്ധിക്കുവേണ്ടി വൈദികര്‍ തുടര്‍ച്ചയായി കുമ്പസാരിച്ചവരായിരുന്നു. രണ്ടുമാസം കൂടുമ്പോഴെങ്കിലും കുമ്പസാരിക്കണമെന്നാണ് എനിക്ക് പറയാനുളളത്.

ഒരു വൈദികനെന്ന നിലയില്‍ കുമ്പസാരക്കൂട്ടില്‍ ആളുകളെ വിധിക്കാനല്ല ദൈവത്തിന്റെ കരുണയുടെ അനുഭവം പകര്‍ന്നുനല്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.