അണക്കര: കൊറോണ വൈറസ്ബാധിതരായ ചിലര്‍ അണക്കര ധ്യാനകേന്ദ്രം സന്ദര്‍ശിച്ചതായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ധ്യാനകേന്ദ്രം അധികൃതര്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും പരാതി നല്കി.
കൊറോണ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. കെ ശൈലജ നടത്തിയ പത്രസമ്മേളനവാര്‍ത്തയിലാണ് ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ തലക്കെട്ടോടെ വ്യാജവാര്‍ത്ത കൂട്ടിച്ചേര്‍ത്ത് പ്രചരണം നടത്തിയത്, യഥാര്‍ത്ഥ വാര്‍ത്ത പരിശോധിച്ചപ്പോള്‍ തല്പരകക്ഷികള്‍ ആക്ഷേപകരമായ ഭാഗം വാര്‍ത്തയില്‍ കൂട്ടിചേര്‍ത്തു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിച്ചതാണെന്ന് വ്യക്തമായതിനാലാണ് നടപടി ആവശ്യപ്പെട്ട് ധ്യാനകേന്ദ്രം പരാതി നല്കിയത്.