കൊറോണ: ആശുപത്രികള്‍ ഉള്‍പ്പെടെ സഭാവക സ്ഥാപനങ്ങള്‍ വിട്ടുനല്കി യുക്രൈനിയന്‍ ഗ്രീക്ക് കത്തോലിക്കാസഭ

ഉക്രൈന്‍: കൊറോണയുടെ ഭീതിയില്‍ അന്തിച്ചുനില്ക്കുന്ന സമൂഹത്തിന് ആശ്വാസമായി ഉക്രൈനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭ. കോവിഡ് 19 ന്റെ ചികിത്സയ്ക്കും മറ്റു കാര്യങ്ങള്‍ക്കുമായി സഭാവക കെട്ടിടങ്ങളും ഉപകരണങ്ങളും ആശുപത്രികളും വിട്ടുനല്കാമെന്ന് സഭാതലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് ഷിവാറ്റോസ്ലാവ് അറിയിച്ചു.

നിങ്ങളുടെ സഭ നിങ്ങളുടെ കൂടെയുണ്ട്. അദ്ദേഹം പറഞ്ഞു.യൂറോമൈയ്ഡന്‍ റിവല്യൂഷന്‍ 2014 ല്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഗ്രീക്ക് കത്തോലിക്കാസഭ ദേവാലയങ്ങളും മൊണാസ്ട്രികളും സെമിനാരികളും ഹോസ്പിറ്റലുകളും വിട്ടുനല്കിയിരുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ദേവാലയങ്ങള്‍ ഹോസ്പിറ്റലുകളായി മാറ്റാനുള്ള സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. നമുക്കൊരുമിച്ച് മനുഷ്യജീവന്‍ രക്ഷിക്കാം. സ്വന്തം ആരോഗ്യവും ജീവനും പണയപ്പെടുത്തി മറ്റുള്ളവരുടെ ജീവനുകള്‍ രക്ഷിക്കാനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഡോക്ടേഴ്‌സിനെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും അദ്ദേഹംഅഭിനന്ദിക്കുകയും ചെയ്തു.

മറ്റ് പല രാജ്യങ്ങളുമെന്നതുപോലെ ഉക്രൈനും ലോക് ഡൗണിലാണ്. പരിമിതമായ യാത്രാസൗകര്യങ്ങള്‍ മാത്രമേ ഇവിടെ ഇപ്പോഴുള്ളൂ. 38 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.