പ്രിയപ്പെട്ടവരുടെ പരിചരണം ലഭിക്കാതെ മരണമടഞ്ഞ കോവിഡ് രോഗികള്‍ക്കുവേണ്ടി മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു

വത്തിക്കാന്‍ സിറ്റി: കോവിഡ് ബാധയില്‍ പ്രിയപ്പെട്ടവരാരും സമീപത്തില്ലാതെയും അവരുടെ പരിചരണം ലഭിക്കാതെയും മരണമടഞ്ഞവര്‍ക്കുവേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.

അവരുടെ മരണസമയത്ത് പ്രിയപ്പെട്ടവരാരും സമീപത്തുണ്ടായിരുന്നില്ല. അവരുടെ പരിചരണവും ലഭിക്കുകയുണ്ടായില്ല. ശവസംസ്‌കാരംപോലും ഉചിതമായ രീതിയില്‍ ലഭിച്ചില്ല. അത്തരക്കാര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. തന്റെ വേദനയില്‍ കര്‍ത്താവ് അവരെ സ്വാഗതം ചെയ്യട്ടെ. സാന്തമാര്‍ത്തയില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്കിക്കൊണ്ട് പാപ്പ പറഞ്ഞു.

ക്രിസ്തുവിനെ പുറത്തുനിര്‍ത്താന്‍ നമുക്ക് കാരണമായിരിക്കുന്നത് പ്രധാനമായും സമ്പത്താണെന്നും പാപ്പ പറഞ്ഞു. നാം ഒരിക്കലും സമ്പത്തിന്റെ അടിമകളായി മാറരുത്. ഒരേ സമയം രണ്ടുയജമാനന്മാരെ സേവിക്കാന്‍ നമുക്ക് കഴിയില്ല. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.