വത്തിക്കാനില്‍ കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് ജനുവരി മുതല്‍

വത്തിക്കാന്‍ സിറ്റി: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് ജനുവരി മുതല്‍ വത്തിക്കാന്‍ നല്കി തുടങ്ങുമെന്ന് പത്രക്കുറിപ്പ്. ദരിദ്രരും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് മുന്‍ഗണനയെന്ന് പത്രക്കുറിപ്പ് പറയുന്നു.

Pfizer- BioNtech വാക്‌സിനാണ് വത്തിക്കാന്‍ നല്കുന്നത്. ഇക്കഴിഞ്ഞ ജനുവരി മുതല്‍ പൊതുജനങ്ങളുമായി തുടര്‍ച്ചയായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് വാക്‌സിന്‍ നല്കിയിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയും പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമനും രണ്ടു ഡോസും സ്വീകരിച്ചിരുന്നു. ഫെബ്രുവരിയിലായിരുന്നു ഇരുവരും രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. ഒക്ടോബര്‍ ഒന്നിന് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് എല്ലാ ഉദ്യോഗസ്ഥരും വാക്‌സിന്‍ സ്വീകരിച്ചിരിക്കുകയോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച തെളിവ് ഹാജരാക്കുകയോ ചെയ്തിരിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റില്‍ 800 പേര്‍ മാത്രമേയുള്ളൂ.

എന്നാല്‍ പരിശുദ്ധ സിംഹാസനവുമായി ബന്ധപ്പെട്ട് നാലായിരത്തോളം ആളുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. വിശുദ്ധവാരത്തില്‍ ആയിരത്തോളം പേര്‍ക്ക് വത്തിക്കാന്‍ വാക്‌സിന്‍ നല്കിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.