ക്രിസ്റ്റ്യന്‍ മുറൈയ വത്തിക്കാന്‍ പ്രസ് ഓഫീസ് വൈസ് ഡയറക്ടര്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ വൈസ് ഡയറക്ടറായി ക്രിസ്റ്റ്യന്‍ മുറൈയയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാനം ഉണ്ടായത്.

25 വര്‍ഷമായി വത്തിക്കാന്‍ റേഡിയോയില്‍ ജോലി ചെയ്യുന്ന അമ്പത്തിയേഴുകാരിയായ ക്രിസ്റ്റ്യന്‍ ബ്രസീലിലെ റിയോ ഡി ജനീറോ സ്വദേശിയാണ്. പാപ്പയുടെ അന്താരാഷ്ട്രീയ യാത്രകളില്‍ ലൈവ് കമന്ററി നല്കിയിരുന്നത് ഇവരാണ്. ഇംഗ്ലീഷ്, സ്പാനീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ് ഭാഷകള്‍ വശമുണ്ട്.

വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.